Tuesday, April 24, 2007

മുന്‍പേ ഗമിക്കുന്ന ഗോവു തന്റെ...

ഞാന്‍ മുംബായ്ല്‍ താമസിക്കുന്ന കാലം. വസായ് എന്ന് പറ‍ഞ്ഞാല്‍ മുംബായ് ക്ക് പുറത്തുള്ള് ഒരു പട്ടിക്കാട് എന്നതിലുപരി, കൊടാനുകോടി മല്ലുകള്‍ വന്നു അടിഞ്ഞു കൂടിയിരിക്കുന്ന ഒരു കൊച്ചു പട്ടണം എന്നുകൂടി മനസിലാക്കി വരുന്ന കാലം. അങ്ങനെ ഈയുള്ളവനും അവിടെക്കു പറിച്ചു നടപ്പെട്ടു.
"അങ്കവും കാണാം, താളിയും ഒടിക്കാം" എന്നു പറഞ്ഞതുപോലെ,
"വാടകയും കുറവ്, നല്ല പെമ്പിള്ളാരേം കാണാം" എന്ന വിചാരത്തില്‍ താമസം തുടങ്ങി.ആദ്യ ദിവസം തന്നെ ഒരു പ്രതീക്ഷ അസ്തമിച്ചു. നല്ല പെമ്പിള്ളാര്‍ ഒക്കെ ഇപ്പളും നാട്ടില്‍ തന്നെയാണെന്ന ഞെട്ടിപ്പിക്കുന്ന സത്യം മനസില്ലാ മനസ്സൊടെ അംഗീകരിച്ചു. "ജീവിക്കണ്ടെ" എന്ന വാസ്തവം മനസിലാക്കി ഇനി ഉള്ളതാകട്ടെ എന്നു കരുതി ജോലിക്ക് പോകാന്‍ തുടങ്ങി.

ആദ്യ ദിവസം തന്നെ ശരീരത്തിലെ സകല മസിലുകളും, ആറു മാസം ആര്‍നൊള്‍ഡ് ഷ്വാസനെഗ്ഗെര്‍ ടെ കൂടെ ജിമ്മില്‍ പോയാലും ഇളകാത്ത സകല മസിലുകളും, ഒരൊറ്റ് ദിവസം ലോക്കല്‍ ട്രയിനിലെ യാത്രക്ക് ഇളകി. ഒരു സത്യം പറയണമല്ലോ, ആദ്യത്തേ ഒറ്റ ആഴ്ച്ത്തേ പ്രശ്നം മാത്രമെ ഉണ്ടായുള്ളൂ. പിന്നെ പിന്നെ എല്ലാം ശീലം ആയി.
അങ്ങനെ രാവിലത്തെ യാത്രകളെ ഞാന്‍ വെറുക്കുവാന്‍ തുടങ്ങി. കാലത്തെ 5 മണിക്ക് ഉണര്‍ന്ന് ഉറക്കച്ചടവില്‍ ട്രയിന്‍ പിടിച്ചു, വീണ്ടും വൈകുന്നേരം ഇടി കൊണ്ടു തിരിച്ചും കരിമ്പിന്‍ ജ്യുസ് എടുത്ത കരിമ്പിന്‍ ചണ്ടി പോലെ ആയിരിക്കുന്ന ഒരു കാലം.സീസണ്‍ പാസ് തീര്‍ന്നു പോയതിനാല്‍, എന്നത്തിലും നേരത്തെ വീട്ടില്‍ നിന്നും ഇറങ്ങി. ഉറക്കച്ചടവില്‍ സ്റ്റേഷനില്‍ എത്തി. സാദാ ടിക്കറ്റിന്റെ ക്യൂ കണ്ട് അമ്മെരിക്കന്‍ പോലീസിനെ കണ്ട ബിന്‍ ലാദനെ പോലെ ഞെട്ടി, പിന്നെ തൊട്ടടുത്ത ചെറിയ ക്യൂ കണ്ട്, സമാധാനത്തൊടെ അതില്‍ ഞാന്‍ എന്നേ തന്നെ തിരുകി കയറ്റി.
ഏതാണ്ട് 10-15 മിനുട്ട കഴിഞ്ഞു കാണും, പഞ്ചായത്തു കക്കൂസിന്റെ പോല്‍ത്തെ മണം മൂക്കില്‍ ഉള്ള അത്രയും രോമന്മാരെ കാട്ടുതീ ഇട്ടു കൊണ്ട, ലങ്സിന്റെ ഫ്യൂസ് അടിച്ചു കളഞ്ഞപ്പോളാണ് ഞാന്‍ പാതി ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. കുളിച്ചിട്ട് ഒരു മിനിമം ഒന്നര വര്‍ഷമെങ്കിലും ആയി കാണും, ഒരു ഭയ്യ, ക്യൂവിന്റെ മുന്നിലെത്തിയ എന്നോടു ചോദിക്കുന്നു;
"സണ്‍ഡാസ് യാ മൂത് നേ കാ?" (തൂറാനൊ പെടുക്കാനോ)ട്രയിന്‍ മിസ്സായ ദേഷ്യം, രാവിലേ തന്നെ ആസ്സായ ചമ്മല്‍ എല്ലാം ഞാന്‍ ഒറ്റ മറുപടിയില്‍ തീര്‍ത്തു.
"സാത് ആകര്‍ ദേഖ് ലേ" (കേറി വന്ന് നോക്കു കൂവേ).

2 comments:

വിശാല മനസ്കന്‍ said...

"അങ്കവും കാണാം, താളിയും ഒടിക്കാം" എന്നു പറഞ്ഞതുപോലെ,
"വാടകയും കുറവ്, നല്ല പെമ്പിള്ളാരേം കാണാം"

:) ഉം ഉം ഉം...

പോസ്റ്റ് രസിച്ചു ചുള്ളാ.

ബൂലോഗത്തേക്ക് സ്വാഗതം. എല്ലാവിധ ആശംസകളും.

കൊച്ചുമത്തായി said...

ഹെന്റെ ദൈവമേ! ഞാന്‍ എന്താ ഈ കാണുന്നത്? വിശാല്‍ ഭായി തന്നെ ആദ്യ കമ്മെന്റ്?!!!!!!
ധന്യനായി ഗുരോ, ധന്യനായി. താങ്കളുടെ രചനാശൈലി കടമെടുത്ത് എഴുതിയതാണു ഭായി.
ഒരു പാടു നന്ദിയുണ്ട്. ഇനിയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.